Posted On
date_range Updated On
date_range അസം സ്വദേശിയെ കോൺക്രീറ്റ് മിക്സറിലിട്ട് കൊന്ന് മാലിന്യക്കുഴിയിൽ തള്ളിയയാൾ അറസ്റ്റിൽ
കോട്ടയം: അസം സ്വദേശിയെ കോൺക്രീറ്റ് മിക്സറിലിട്ട് കൊന്ന് മാലിന്യക്കുഴിയിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി പാണ്ടിദുരൈ (29) ആണ് പിടിയിലായത്. ലേമാൻ കിസ്കി (19) ആണ് കൊല്ലപ്പെട്ടത്.
കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഏപ്രിൽ 26നായിരുന്നു സംഭവം. നേരത്തെയുണ്ടായ വഴക്കിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മിക്സർ മെഷീൻ ക്ലീൻ ചെയ്യാൻ ലേമാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ സ്വിച്ച്ഓൺ ചെയ്യുകയായിരുന്നു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യക്കുഴിയിൽ തള്ളുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.