Posted On
date_range Updated On
date_range പ്രഭാത സവാരിക്കിറങ്ങിയയാൾക്ക് കുത്തേറ്റു; അക്രമി എത്തിയത് ബൈക്കിൽ
അരൂർ: പ്രഭാത സവാരിക്കിറങ്ങിയ കുടുംബനാഥനെ ഇരുചക്രവാഹനത്തിലെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട്കുത്തിയത്. പരിക്കേറ്റ ഇദ്ദേഹത്തെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ചന്തിരൂർ പാലത്തിന് സമീപത്തായിരുന്നു സംഭവം. പ്രാണരക്ഷാർത്ഥം ഓടിയ നൗഷാദ് നിലത്ത് വീഴുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
തലയ്ക്കും ഇടതു ചുമലിനുമാണ് കുത്തേറ്റത്. തലയ്ക്ക് മൂന്ന് കുത്തേറ്റിട്ടുണ്ട്. അരൂർ പൊലീസ് കേസെടുത്തു. അക്രമി സഞ്ചരിച്ച ഇരുചക്ര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.