വാക്കുതർക്കത്തിനിടെ കൊണ്ടോട്ടി ഒളവട്ടൂരിൽ ഗൃഹനാഥന് കുത്തേറ്റു

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ വാക്കുതർക്കത്തിനിടെ ഗൃഹനാഥന് കുത്തേറ്റു. വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മൂസക്ക് കഴുത്തിലും വയറിലും മാരക മുറിവുകൾ ഉണ്ടെന്നാണ് വിവരം.

Tags:    
News Summary - man stabbed during an argument at olavattur Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.