Posted On
date_range Updated On
date_range ലിവ് ഇൻ പങ്കാളിയെയും മൂന്നു വയസ്സുകാരൻ മകനെയും കൊന്ന് 30കാരൻ ജീവനൊടുക്കി
നാഗ്പൂർ: ലിവ് ഇൻ പങ്കാളിയായ യുവതിയെയും മൂന്നു വയസ്സുകാരൻ മകനെയും കൊന്ന് 30കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹോട്ടൽ മുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
വിനോദ് കുമാർ റൗത്ത്, നസ്നിൻ (29), മകൻ യുഗ് എന്നിവരാണ് മരിച്ചത്. വിനോദ് കുമാർ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. നസ്നിനെ ഹാമർ കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ മൃതദേഹത്തിൽ മുറിവൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.
ട്രക്ക് ഡ്രൈവറായിരുന്നു വിനോദ് കുമാർ. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിവാഹമോചനം നേടാതെ മധ്യപ്രദേശുകാരിയായ നസ്നിനുമൊത്ത് ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.
പിന്നീട് നസ്നിനെ ഒഴിവാക്കാൻ വിനോദ് കുമാർ ശ്രമം തുടങ്ങി. ഇവർക്കിടയിൽ വഴക്കും പതിവായി. ഇതിനിടയിൽ വേർപിരിയാൻ ഇരുവരും തീരുമാനിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.