യുവാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്ന നിലയിൽ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം യുവാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്ന നിലയിൽ. വക്കം റൈ റ്റർവിള സ്വദേശി കംസൻ എന്നറിയപ്പെടുന്ന ബിനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് കുമാറിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വക്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുൻവൈരാഗ്യമാണ് വാക്കുതർക്കത്തിന് വഴിവെച്ചത്. ഇഷ്ടിക കൊണ്ട് സന്തോഷ് കുമാർ ബിനുവിന്‍റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സന്തോഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിനു ജയിൽവാസം കഴിഞ്ഞ് ഈയിടെയാണ് പുറത്തിറങ്ങിയത്. 11 വർഷത്തിന് ശേഷമാണ് ഇരുവരും കണ്ടു മുട്ടുന്നത്. വധശ്രമം, ലഹരി മരുന്ന് കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ബിനുവും സന്തോഷും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Man Killed in Vakkom Trivandrum -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.