Posted On
date_range Updated On
date_range വാക്കുതർക്കം: നാദാപുരത്ത് യുവാവിനെ കുത്തിക്കൊന്നു
കോഴിക്കോട്: നാദാപുരം ഭൂമി വാതുക്കലിൽ യുവാവിനെ കുത്തിക്കൊന്നു. താഴെകണ്ടിയിൽ സിറാജ് (40) ആണ് കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെ താപോയ് ടൗണിലായിരുന്നു സംഭവം. അയൽവാസി റഷീദുമായി നടന്ന വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സിറാജിന്‍റെ മരണം. റഷീദിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.