പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ട്രെയിൻ വാതിൽപടിയിൽ യാത്രചെയ്യവേ കാൽ പ്ലാറ്റ്ഫോമിൽ തട്ടി യുവാവിന് പരിക്ക്
ചെങ്ങന്നൂർ: ട്രെയിനിലെ വാതിൽപടിയിൽ ഇരുന്ന് യാത്രചെയ്യവേ കാൽ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് യുവാവിന് പരിക്ക്. മദ്രാസ് മെയിലിൽ കൊല്ലത്തു നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊല്ലം കിളിക്കൊല്ലൂർ സ്വദേശി മേലേപ്പുര പടിഞ്ഞാറേതിൽ അരുൺകുമാറിനാണ് (32) പരിക്കേറ്റത്.
ഏറ്റവും പിറകിലെ കമ്പാർട്ട്മെൻറിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വാതിലിൽ ഇരുന്ന ഇയാളുടെ വലതുകാൽ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് തള്ളവിരലിനും പാദത്തിനടിവശത്തും പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫിന്റെയും ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.