ഭർത്താവി​െൻറ ക്രൂരമർദനം: ഭാര്യയുടെയും മകളുടെയും നില ഗുരുതരം

ഗാന്ധിനഗർ (കോട്ട‍യം): കുടുംബവഴക്കിനെ തുടർന്ന് തലക്കടിയേറ്റ്​ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന് ന യുവതിയുടെയും മകളുടെയും നില ഗുരുതരമായി തുടരുന്നു. പീരുമേട് ഉപ്പുതറ വളവുകോട് മത്തായിപ്പാറ ഈട്ടിക്കൽ സുരേഷി​ ​െൻറ ഭാര്യ മേഴ്സി (40), മകൾ മെർലിൻ (20​) എന്നിവരാണ് ട്രോമ കെയർ യൂനിറ്റിൽ കഴിയുന്നത്.
മേഴ്സിയുടെ നെറ്റിയുടെ മേൽഭാഗ ം മുതൽ തലയുടെ പിൻഭാഗം വരെ 38 സ്​റ്റിച്ചുണ്ട്. മെർലി​​െൻറ തലയുടെ പിൻഭാഗത്തുള്ള അടി ഗുരുതരമാണ്​. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ല. ശനിയാഴ്ച വൈകീട്ട്​ ഏഴിന് വീട്ടിൽ​െവച്ചാണ്​ സംഭവം

പാലാ മേലുകാവ് സ്വദേശിയായ മേഴ്സിയുടെ ഭർത്താവ്​ സുരേഷ് പാറമട തൊഴിലാളിയാണ്. പ്രണയവിവാഹിതരായ ഇവർക്ക് മെർലിൻ, ഷെർലിൻ എന്നിങ്ങനെ രണ്ടുമക്കളുണ്ട്​. ഒന്നര വയസ്സുള്ള കുട്ടിയെ ബൈക്കിൽ ഇരുത്തി തള്ളിയിട്ട് അപകടപ്പെടുത്തിയതടക്കം കുടുംബവഴക്കി​​െൻറ പേരിൽ നിരവധി കേസുകൾ സുരേഷിന്​ എതിരെയുണ്ട്​.

മർദനത്തിൽ സഹികെട്ടതിനെ തുടർന്ന്, മേഴ്സിയെ സുരേഷി​​െൻറ പിതൃസഹോദരി താമസിക്കുന്ന ഉപ്പുതറ വളവുകോടിനു കൊണ്ടുപോയിരുന്നു. മേഴ്സി കൂലിപ്പണി ചെയ്താണ്​ മക്കളെ പഠിപ്പിക്കുന്നത്​. അഞ്ചുവർഷം മുമ്പ്​ പാറമടയിൽ ജോലി ചെയ്യുമ്പോൾ സുരേഷി​​െൻറ കൈക്ക് പരിക്കേറ്റതിനെ തുടർന്ന്​ ബന്ധുക്കൾ ഇടപെട്ട് ഭാര്യക്കൊപ്പം വീണ്ടും താമസിപ്പിച്ചു. ഒരു വർഷം മുമ്പ്​ വീണ്ടും മർദനം പതിവായതോട മേഴ്സി കുടുംബകോടതിയിൽ പരാതി നൽകി. ഇതിനിടെയാണ് ശനിയാഴ്ച രാത്രിയിലെ ക്രൂരമായ ആക്രമണം. പൊലീസ് അറസ്​റ്റ്​ ചെയ്ത സുരേഷ്​ പീരുമേട് സബ്ജയിലിൽ റിമാൻഡിലാണ്.

Tags:    
News Summary - Man hit woman and daughter, Hospitalized in serious condition - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.