Posted On
date_range Updated On
date_range അനധികൃത മദ്യ വില്‍പന; യുവാവ് അറസ്റ്റിൽ
ആമ്പല്ലൂർ: പാലിയേക്കര ദേശീയപാതയോരത്ത് അനധികൃത മദ്യ വില്‍പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷാണ് (37) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മാരുതി ഒമ്‌നി വാനില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 48 ലിറ്റര്‍ റം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാര്‍, കെ.കെ. വത്സന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം. ജോസഫ്, ടി.ആര്‍. രാകേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.