എരുമപ്പെട്ടി: ഗൃഹനാഥനെ ഇയ്യാൽ കുട്ടിച്ചിറ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വേലൂർ ഒലക്കെങ്കിൽ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോൺ ഷാജുവാണ് (52) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇയ്യാൽ കുട്ടിച്ചിറ പാടശേഖരത്തിന് സമീപത്തെ പടക്കം സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തായാണ് മൃതദേഹം കണ്ടത്. ഇയാൾ ഉപയോഗിക്കുന്ന ബൈക്കും സമീപത്തുനിന്നും കണ്ടെത്തി.
കടങ്ങോട് ആൽഫ കാറ്ററിങ് സ്ഥാപനത്തിലെ ഹെൽപ്പർ ജീവനക്കാരനാണ് ജോൺ ഷാജു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.