മലപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി

മലപ്പുറം: കാളികാവിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽവീണ യുവാവിനെ കാണാതായി. അഞ്ചച്ചവിടി കട്ടാക്കാടൻ മോയിന്‍റെ മകൻ അബ്ദുൽ ബാരിയെ (50) ആണ് കാണാതായത്.

ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. മകനൊപ്പം അഞ്ചച്ചവിടി പരിയങ്ങാട് പുഴയിൽ മീൻ പിടിക്കാൻ പോയതായിരുന്നു. വലവീശുന്നതിനിടെ പുഴയിൽ അബദ്ധത്തിൽ വീണ ഇദ്ദേഹം ഒഴുക്കിൽപ്പെടുകയായിരുന്നു.

രാത്രി തന്നെ മണിക്കൂറുകളോളും തിരച്ചിൽ നടത്തിയെങ്കിലും ബാരിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയും അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - man fell into river while fishing in Kalikavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.