Posted On
date_range Updated On
date_range വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
അടിമാലി: വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആനച്ചാൽ മെരിലാൻഡിലാണ് സംഭവം. മെരിലാൻഡ് കോയിക്ക കുടിയിൽ റെനി (48) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11ന് കേബിൾ ടി.വി നന്നാക്കുന്നതിനായി തൂണിൽ കയറുമ്പോൾ അറിയാതെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസിൽ കൈ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ് അവിടെ തന്നെ റെനി കുടുങ്ങിയത് കണ്ട് നാട്ടുകാർ ലൈൻ ഓഫ് ആക്കി. തുടർന്ന് റെനി പോസ്റ്റിൽ നിന്നും താഴെ വീണു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നാളെ മെരിലാൻഡ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിനി (കുഞ്ചിത്തണ്ണി മനമ്പുറത്ത് കുടുംബാംഗം). മക്കൾ: അലൻ, ലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.