തിരുവനന്തപുരം: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തംഗം സംഘത്തെ നിയോഗിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്.
വിശന്നു നടക്കുന്ന നരഭോജി കടുവയാണത്. അതിനാൽ തന്നെ ശബ്ദമുണ്ടാക്കി കടുവയെ പിടികൂടാൻ കഴിയില്ല. ഇതിനാൽ പ്രദേശത്ത് 144 കര്‍ശനമാക്കും. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. അടിയന്തരമായി ദൗത്യത്തിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. വെടിവെയ്ക്കാനുള്ള ഉത്തരവ് വൈകിയിട്ടില്ലെന്നും പ്രൊട്ടോക്കോള്‍ പാലിച്ച് മാത്രമേ ഉത്തരവിറക്കാനാകുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കടുവയെ പിടികൂടാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും ജനങ്ങൾക്ക് ഉറപ്പ് നൽകി. ഏതു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് സർക്കാരിന്റെ നിലപാട്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബം ആവശ്യപ്പെട്ടത് ഒരാൾക്ക് സ്ഥിരം ജോലിയാണ്. പെട്ടെന്ന് ചെയ്യാൻ കഴിയുന്നത് താൽക്കാലിക ജോലിയാണെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്തുതീർക്കാൻ കഴിയില്ല. കൂടുവെച്ചു പിടിക്കാൻ കഴിയാത്ത കടുവയായി. ആളുകളുടെ ജീവന് വലിയ ഭീഷണിയായി കടുവ മാറിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.