Posted On
date_range Updated On
date_range ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ചുവരുംവഴി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
കൊടുങ്ങല്ലൂർ: ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചുവരുംവഴി ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എ.ഐ.ടി സ്കൂളിന് സമീപത്തെ പുല്ലാർക്കാട്ട് അനന്തൻ (55) ആണ് മരിച്ചത്.
വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അനന്തനും കുടുംബവും കൊടുങ്ങല്ലൂർ എറിയാട് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതിന് മുന്നോടിയായി വീട് വൃത്തിയാക്കാൻ വന്നതായിരുന്നു അനന്തൻ. എന്നാൽ ഇദ്ദേഹത്തെ പിന്നീട് വീട്ടിലേക്കുള്ള വഴിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.