അനീഷ്

കോഴിക്കടയിൽനിന്ന് പാമ്പുകടിയേറ്റ യുവാവ് മരിച്ചു

കോട്ടയം: ഇളങ്കാട്ടിൽ കോഴിക്കട പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏന്തയാർ ഈസ്റ്റ് മുകുളം പാലത്തിങ്കൽ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് (46) ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയിൽ നിന്നും പാമ്പുകടിയേറ്റതായി പറയുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച നടക്കും.

Tags:    
News Summary - man dies of snake bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.