Posted On
date_range Updated On
date_range ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്
അമ്പലപ്പുഴ: കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിന്നിൽ ഇരുന്ന സുഹൃത്തിന് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് 6ാം വാർഡ് കൊച്ചുപോച്ച തെക്കേതിൽ (കൂരിലേഴം) അഷ്റഫിന്റെ മകൻ സുൽഫിക്കർ അലി (23) ആണ് മരിച്ചത്. സുഹൃത്ത് പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്റെ മകൻ സൂര്യ ദേവി(24)നെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി ഒമ്പതോടെ ദേശീയപാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തെക്ക് ഭാഗത്തേക്കു പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സുൽഫിക്കർ കണ്ടെയ്നറിന്റെ അടിയിൽപ്പെടുകയായിരുന്നു. പുന്നപ്ര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സാജിതയാണ് മരിച്ച സുൽഫിക്കർ അലിയുടെ മാതാവ്. സഹോദരി: നജ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.