Posted On
date_range Updated On
date_range ഭാര്യക്കും മകനുമൊപ്പം പോകവേ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു
ചവറ: ഭാര്യക്കും മകനുമൊപ്പം പോകവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പന്മന മനയിൽ മുരുന്തിയിൽ കിഴക്കതിൽ ബിജു (ശിങ്കാരി 39) ആണ് മരിച്ചത്.
ദേശീയപാതയിൽ കന്നേറ്റി പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടം. ഭാര്യയും മകനുമായി കരുനാഗപ്പള്ളിയിലേക്ക് പോകുന്ന വഴി എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ മൂവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ ശാലിനിയും മകൻ ആദിത്യനും ചികിത്സയിലാണ്. ബിജുവിൻ്റെ മറ്റൊരു മകൻ അർജുൻ. ചവറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.