Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ കുഴഞ്ഞുവീണ് മരിച്ചു
വടകര: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ കുഴഞ്ഞുവീണ് മരിച്ചു. വിലങ്ങാട് ചിറ്റാരിയിലെ എകരം പറമ്പത്ത് വിനോദൻ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മേമുണ്ടയിൽ എം.വി.ഐക്കൊപ്പം റോഡ് ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ പ്രഥമ ശുശ്രൂഷ നൽകി വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: സുമ. സഹോദരങ്ങൾ: ബിജു, ബിനീഷ്, അനീഷ്, സറീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.