സഹജീവിക്കായി കാരുണ്യക്കൂ​ട്ടൊരുക്കി അഷ്​റഫ്​ യാത്രയായി

ആലുവ: ബൈക്കപകടത്തിൽപ്പെട്ട യുവാവിനും മകനും ചികിത്സക്കായി പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ നേതൃത്വം നൽകിയ മധ്യവയസ്കൻ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. മുപ്പത്തടം എരമത്ത് പടുവത്തിൽ വീട്ടിൽ അഷ്റ​ഫാണ് (56) മരിച്ചത്.

ഒരു മാസം മുമ്പ് ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായിപരിക്കേറ്റ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ചികിത്സക്കായി പണം കണ്ടെത്താനാണ് ഏലൂക്കരയിൽ ബിരിയാണി ചലഞ്ച് ഒരുക്കിയത്. അഡ്വ.ടി.എ ഇസ്മായിൽ കൺവീനറായി രൂപത്കരിച്ച ചികിത്സാ സഹായ സമിതിയാണ് മുവായിരം ബിരിയാണിയുണ്ടാക്കി 100 രൂപ വിലയ്ക്ക് വിൽപ്പന നടത്തിധന സമാഹരണം നടത്താൻ തീരുമാനിച്ചത്. ഈ നിർദ്ദേശം വന്നപ്പോൾ ബിരിയാണിയുടെ പാചകം സൗജന്യമായി അഷറഫ് ഏറ്റെടുക്കുകയായിരുന്നു. ഇതനുസരിച്ച് ചാചകം പൂർത്തിയാക്കി മറ്റുള്ളവർ പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി ഇറങ്ങിയപ്പോഴാണ് അഷറഫ് കുഴഞ്ഞു വീണത്. ചികിത്സയിൽ കഴിയുന്ന ഷമീറി​​െൻറ അടുത്ത ബന്ധു കൂടിയാണ് അഷ്റ​ഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.