യൂദാതദേവൂസ്
Posted On
date_range Updated On
date_range പ്ലാറ്റ്‌ഫോമിൽനിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാൾ തീവണ്ടി തട്ടി മരിച്ചു
അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരുര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ) യൂദാതദേവൂസ്(അഗസ്റ്റിന്‍- അത്തോ-59) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് തട്ടിയത്. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. കല്‍പ്പണിക്കാരനായിരുന്നു.
ഭാര്യ ഷേര്‍ളി. മക്കള്‍: സോണറ്റ്, റോണക്‌സ്. മരുമകള്‍: ഷാര സോണറ്റ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന്‌ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അരൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.