Posted On
date_range Updated On
date_range വീടിന് സമീപത്തെ കനാലിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു
അങ്കമാലി: വീടിന് സമീപത്തെ ഇടമലയാർ കനാലിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു. അങ്കമാലി തുറവൂർ കിടങ്ങൂർ കനാൽ കവലയിൽ നമ്പ്യാരത്ത് വീട്ടിൽ പാപ്പുവിന്റെ മകൻ അപ്പുവാണ് (56) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴിനായിരുന്നു അപകടം. ജോലി കഴിഞ്ഞെത്തിയ അപ്പു പതിവുപോലെ കനാലിൽ ഇറങ്ങി കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ അപ്പുവിനെ കരക്കെടുത്ത് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാമ്പ്ര വെള്ളാപറമ്പിൽ കുടുംബാംഗം രഞ്ജിനിയാണ് ഭാര്യ. മക്കൾ: അഞ്ജന, അയന. അങ്കമാലി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വ്യാഴാഴ്ച അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടിന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.