കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

കൊ​ച്ചി: കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​യാ​ൾ മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി​യി​ൽ മോ​ഹ​ന​നാ​ണ്(65) ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ എ​റ​ണാ​കു​ളം പ​ള്ളി​മു​ക്കി​ൽ​വെ​ച്ച് കാ​റി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു.

ഏ​റെ​നേ​രം വാ​ഹ​നം റോ​ഡി​ൽ കി​ട​ന്ന്​ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ട​തോ​ടെ ട്രാ​ഫി​ക് പൊ​ലീ​സ് എ​ത്തി കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് പൊ​ലീ​സ് കാ​റി​െൻറ ചി​ല്ല് ത​ക​ർ​ത്ത് വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഹ​ന​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ​സ്തം​ഭ​നം ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ആ​ഞ്ചി​യോ​പ്ലാ​സ്​​റ്റി ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ 7.50ഓ​ടെ മോ​ഹ​ന​ൻ മ​രി​ച്ചു.

Tags:    
News Summary - man died while driving the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.