വടക്കഞ്ചേരി: മഞ്ഞപ്ര നാട്ടുകല്ലിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു. പല്ലശ്ശന അയ്യൻകുളം പ്രമോദ് (36) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് മരിച്ചത്. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികക്കും (30) പരിക്കേറ്റിരുന്നു. മൂന്ന് വർഷത്തോളമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു പ്രമോദ്.
കാർത്തിക ജോലിക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനാൽ കാർത്തികയ്ക്ക് കാര്യമായി പരിക്കേറ്റില്ല. സംഭവ സമയത്ത് ഇവരുടെ രണ്ട് മക്കളും സമീപത്തുണ്ടായിരുന്നെങ്കിലും ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. പ്രമോദിന് അറുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പിതാവ്: രാമൻ. മാതാവ്: ശാരദ. മക്കൾ: ശിവാനി, ആദിദേവ്. സഹോദരങ്ങൾ: പ്രകാശൻ, പ്രതീഷ്, പ്രസന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.