ഹരീഷ്
Posted On
date_range Updated On
date_range കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റു മരിച്ചു
കുമ്പള (കാസർകോട്): കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ കുമ്പള പൊലീസ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
തലക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമായിരിക്കാം കൊലക്ക് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. 15 വര്‍ഷമായി ഓയില്‍ മില്ലില്‍ ജോലി ചെയ്തു വരികയാണ്. കൃത്യത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.