മിന്നലേറ്റ് വള്ളത്തിൽ നിന്ന് വീണ് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ മരിച്ചു

പൂത്തോട്ട (കൊച്ചി): മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് കോണത്ത് പുഴയിൽ വള്ളത്തിൽ നിന്ന് വീണ് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ചിങ്ങോറോത്ത് സരസൻ (62) ആണ് ബുധനാഴ്ച വൈകീട്ട് 5.30ഓടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്നു.

വീട്ടിലെ കന്നുകാലിയ്ക്ക് പുല്ല് ചെത്തി വള്ളത്തിൽ തിരികെ വരവേ ആണ് പുഴയിൽ വെച്ച് സരസന് മിന്നലേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.

ഭാര്യ: ജയന്തി. മകൻ: അക്ഷയ് (കാനഡ). 

Tags:    
News Summary - man died after struck by lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.