ശബരിമലയിൽ വെടിപ്പുരക്ക് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

ശബരിമല: സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാർ (47) ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

സന്നിധാനത്തെ മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയിൽ വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം സംഭവിച്ചത്.

ജയകുമാറിനൊപ്പം പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവവരുടെ ആരോഗ്യനില നിലവിൽ തൃപതികരമാണ്.

Tags:    
News Summary - man dead in Sabarimala kathina accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.