കണ്ണൂരിൽ പ്രഭാത സവാരിക്കിടെ ചരക്ക് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കണ്ണൂർ: പ്രഭാത സവാരിക്കിടെ ചരക്ക് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കണ്ണൂർ താഴെചൊവ്വ ശ്രീലക്ഷ്മിയിൽ സി.എ. പ്രദീപൻ (55) ആണ് മരിച്ചത്.

പുലർച്ചെ ആറരയോടെ താഴെചൊവ്വ സ്പീന്നിങ് മില്ലിന് സമീപമായിരുന്നു അപകടം. പുതുച്ചേരി ബാഹൂർ  ഇലക്ട്രിസിറ്റി സബ്​ സ്​റ്റേഷനിലെ എൻജിനീയറായിരുന്നു പ്രദീപൻ.

ഭാര്യ: റീജ. മക്കൾ: രാഹുൽ (എം.ബി.ബി.എസ് വിദ്യാർഥി, പുതുച്ചേരി), ഋതിക (ഐ.ടി ജീവനക്കാരി, ബംഗളൂരു).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.