യുവതിയേയും മകനേയും ആക്രമിച്ച കേസിൽ വിമുക്ത ഭടൻ പിടിയിൽ

പിറവം: യുവതിയേയും മകനേയും ആക്രമിച്ച കേസിൽ വിമുക്ത ഭടൻ പിടിയിലായി. പലേലിമറ്റം സ്വദേശി രാധാകൃഷ്ണനാണ് രാമമംഗലം പൊലീസിന്‍റെ പിടിയിലായത്.

നവംബർ അഞ്ചിനായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. പ്രിയ എന്ന യുവതിക്കും മകനുമാണ് മർദനമേറ്റത്. പ്രിയയുടെ ആട് പുരയിടത്തിൽ കയറിയതാണ് മർദനത്തിന് കാരണം.

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

തൃ​ശൂ​ർ: ദി​വാ​ൻ​ജി​മൂ​ല​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന യു​വാ​വി​നെ വെട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കു​രി​യാ​ത്തി മു​ടു​മ്പി​ൽ വീ​ട്ടി​ൽ മ​ഹേ​ഷാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ബോ​യ രാ​മ​കൃ​ഷ്ണ​ക്കാ​ണ് (36) വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​നും കൈ​ക്കും വെ​ട്ടേ​റ്റ ബോ​യ രാ​മ​കൃ​ഷ്ണ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പൂ​ത്തോ​ളി​ലെ ബാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വാ​ക്ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ക​ത്തി​യു​പ​യോ​ഗി​ച്ച് മ​ഹേ​ഷ് ബോ​യ രാ​മ​കൃ​ഷ്ണ​യെ ആ​ക്ര​മി​ച്ച​ത്. ബോ​യ വെ​ട്ടേ​റ്റ് നി​ല​ത്ത് വീ​ണ​തോ​ടെ മ​ഹേ​ഷ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി​യോ​ടെ​ത​ന്നെ ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി.

Tags:    
News Summary - man arrested in the case of assaulting woman and son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.