ആന്റണി ജാക്‌സണ്‍
മാരാരിക്കുളം: നിരവധി മോഷണ കേസുകളില്‍ പ്രതിയായ 44കാരനെ മണ്ണഞ്ചേരി പൊലീസ് പിടികൂടി. ആലപ്പുഴ ആറാട് വഴി വാര്‍ഡില്‍ പൊന്നംപുരയ്ക്കല്‍ വീട്ടില്‍ ആന്റണി ജാക്‌സണ്‍ ആണ് പിടിയിലായത്.
ഡിസംബർ 23ന് വലിയ കലവൂര്‍ പാലത്തിന് കിഴക്ക് വശം സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും 26ന് ബര്‍ണാഡ് ജങ്ഷന് സമീപമുള്ള വീട്ടില്‍നിന്ന് മഹേഷ് എന്നയാളുടെ മൊബൈല്‍ മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി കോണ്‍വെന്റ് സ്‌ക്വയറിലെത്തി ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ നോക്കിയെങ്കിലും ഈ ശ്രമം പരജായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് 23 ന് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തി മോഷണം നടത്തിയത്.
ഈ കേസുകള്‍ കൂടാതെ പാതിരപ്പള്ളിയില്‍ സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 2017ല്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മുഹമ്മ പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മോഹിത്, പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷൈജു, വിഷ്ണു എന്നിവരുടെ നേത്യത്വത്തില്‍ നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയായ ആന്റണി ജാക്‌സനെ തിരിച്ചറിഞ്ഞത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി മോഷണ മുതലുകള്‍ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.