അറസ്റ്റിലായ ജോണ്‍
വെഞ്ഞാറമൂട്: മകളുടെ ആണ്‍സുഹൃത്തിനെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. വെമ്പായം സിയോണ്‍കുന്ന് പനച്ചവിള വീട്ടില്‍ ജോണാണ് (48) അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി അഖിൽ ജിത്തിനെ (30) ആണ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്.
ശനിയാഴ്ച ഉച്ചക്ക് വെമ്പായത്തിന് സമീപം കൊപ്പത്ത് വച്ചായിരുന്നു സംഭവമുണ്ടായത്. അഖില്‍ ജിത്ത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം തിരികെയെത്തി കാറിയില്‍ കയറുന്നതിനിടെ ലോറി കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഖില്‍ ജിത്തിന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടനെ സഥലത്തെത്തിയ നാട്ടുകാര്‍ അഖില്‍ജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് ജോണിനെ ഞായറാഴ്ച സിയോണ്‍കുന്നില്‍ കസ്റ്റഡിലെടുക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹജാരാക്കി. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.