ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

മാഹി: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്  മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ പ്രതി ചോമ്പാല പൊലീസിന്‍റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ എന്ന സജീവൻ (44)  ആണ് അറസ്റ്റിലായത്.

ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് മൂന്ന് തവണ പണം കവർന്നത്.  ആദ്യം  കവർച്ച നടക്കുമ്പോൾ ക്ഷേത്രത്തിൽ സി.സി.ടി.വി കാമറ ഇല്ലായിരുന്നു. പിന്നീടാണ്  ഇത് സ്ഥാപിച്ചത്.  കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്‍റെ  അടിസ്ഥാനത്തിൽ  നടത്തിയ  അന്വേഷണത്തിലാണ്  പ്രതി വലയിലായത്.

ഇയാൾ  കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന്  പൊലീസ് പറഞ്ഞു. ചോമ്പാല  സി.ഐ  ബി.കെ. സിജു, എസ്.ഐ രാജേഷ്, എസ്.പിയുടെ  ക്രൈം സ്‌ക്വാഡ്  അംഗങ്ങളായ  വി.വി. ഷാജി, പ്രമോദ്, സുമേഷ് എന്നിവർ  അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - man arrested for theft in mahe temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.