പ്രതി അനിൽകുമാർ

ഭിന്നശേഷിക്കാരിയായ 16 കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

നെടുമങ്ങാട്: വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നെടുമങ്ങാട് ഉഴമലയ്ക്കൽ നെടിയ വോങ്കോട് മേക്കുംകര പുത്തൻ വീട്ടിൽ അനിൽകുമാർ ( 49) നെ വിതുര സി.ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കി ചെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.  കഴിഞ്ഞ മാസം 31നാണ്​ സംഭവം പുറത്തറിഞ്ഞത്​.  കുട്ടി മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ്​ കാര്യങ്ങൾ പറഞ്ഞത്​. തുടർന്ന് വലിയമല  പൊലീസിൽ പരാതി നൽകി. അനിൽ കുമാർ വീട്ടിൽ വന്നത് സമീപവാസികൾ കണ്ടിരുന്നു. 

കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗ്​ നൽകി. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.