Posted On
date_range Updated On
date_range ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം: വിദ്യാർഥിനിയോട് അപമാര്യദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
തവനൂർ അയങ്കലത്ത് വെച്ച് വിദ്യാർഥിനിയും മറ്റൊരു യാത്രക്കാരിയും ചേർന്ന് സംഭവം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.
തുടർന്ന് ബസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് വിടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.