വീട്ടമ്മയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് ഗൾഫിൽനിന്നെത്തിയപ്പോൾ പിടിയിൽ

പാലക്കാട്: വീട്ടമ്മയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കണ്ണൂർ വിളയൻകോട് സ്വദേശി ഷംസീർ (39) ആണ് പിടിയിലായത്. പാലക്കാട് സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് ഇയാൾ പ്രചരിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ പ്രതി സൗദി അറേബ്യയിലേക്ക് രക്ഷപ്പെട്ടിരുന്നു. സൗദിയിൽ നിന്ന് വന്നപ്പോഴാണ് പിടിയിലായത്.

സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് സി.എൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശരണ്യ പി.കെ, മുഹമ്മദ് ഫാസിൽ. എ, നിയാസ് കെ എന്നിവരും ഒറ്റപ്പാലം സബ് ഇൻസ്പെക്ടർ സഞ്ജയ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് എൻ.സി, വിനോദ് കുമാർ എന്നിരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - man arrested for circulating private photos and videos of a housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.