കൊച്ചി: ഇടപ്പള്ളി നോർത്ത് വി.എ.ഐ. പടിയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ പകൽ അതിക്രമിച്ചു കയറി 10 പവനും 36000 രൂപയും മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി പെരിചേരി വീട്ടിൽ നിയാസ് എന്ന ജംഷീറിനെയാണ് ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നിന് രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വീട്ടിൽ മകനോടൊപ്പം കഴിയുന്ന സ്ത്രീ അടുത്ത വീട്ടിൽ പൊയ സമയത്ത് പ്രതി വീട്ടിൽ കയറുകയും അലമാരിയിൽ വെച്ചിരുന്ന സ്വർണ്ണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പ്രതി മോഷ്ടിക്കാനായി വന്ന മോട്ടോർ സൈക്കിൾ കേന്ദ്രീകരിച്ചും സി.സി.ടി.വി. കാമറകൾ കേന്ദ്രീകരിച്ചും ചേരാനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്ത സമയത്ത് മോഷണം ചെയ്ത സ്വർണ്ണാഭരണങ്ങളുടെ പൊട്ടിയ കഷണങ്ങളും, 450000 രൂപയും മോഷ്ടിക്കാൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും കണ്ടെടുത്തു. മോഷ്ടിച്ച സ്വർണ്ണം വിറ്റുകിട്ടിയ പണമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇയാൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണം, വീട്ടിൽ അതിക്രമിച്ചു കയറി മോഷണം തുടങ്ങിയ കേസ്സുകളിൽ പ്രതിയാണെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.