Posted On
date_range Updated On
date_range യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തലശ്ശേരി: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പാലയാട് അണ്ടല്ലൂർ പിലാവുള്ളതിൽ വീട്ടിൽ ദീക്ഷിതിനെയാണ് (24) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ ചാലോട് താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 24കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.
െഫബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽവെച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവർ മുൻപരിചയക്കാരാണ്. മട്ടന്നൂർ ചാലാടുള്ള ഒരു സ്ഥാപനത്തിൽ ഇരുവരും ഒന്നിച്ച് ജോലിചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.