കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ കടന്നപ്പള്ളി ചെറുതാഴം സ്വദേശിയായ ബിജേഷ് കുമാറാണ് (29) പിടിയിലായത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഒാഫിസിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് ബിജേഷ് ഫോൺവിളിച്ച് ഭീഷണി മുഴക്കിയത്. തുടർന്ന് ജില്ല സെക്രട്ടറി പി. ജയരാജൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഹൈെടക് സെല്ലിെൻറ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും തിങ്കളാഴ്ചയാണ് ഇയാൾ പിടിയിലായത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ടൗൺ സി.െഎ രത്നകുമാറിെൻറയും പ്രിൻസിപ്പൽ എസ്.െഎ ശ്രീജിത് കൊടേരിയുടെയും നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് ബിജേഷ് കുമാറിനെ പിടികൂടിയത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
വധഭീഷണി മുഴക്കുേമ്പാൾ ചെന്നൈയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ തമിഴ്നാട് െപാലീസ് ശക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എ.എസ്.െഎമാരായ രാജീവൻ, അനീഷ്, ഷാഡോ പൊലീസ് അംഗങ്ങളായ അജിത്ത്, മിഥുൻ, മഹേഷ്, സുഭാഷ് എന്നിവരാണ് െപാലീസ് സംഘത്തിലുണ്ടായിരുന്നത്.
ഭീഷണി കമ്യൂണിസ്റ്റ് വിരോധത്തിെൻറ പേരിൽ
മുഖ്യമന്ത്രിക്ക് യുവാവ് വധഭീഷണി മുഴക്കിയത് കമ്യൂണിസ്റ്റ് വിരോധത്തിെൻറ പേരിലെന്ന് പൊലീസ്. 2015ൽ സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഒാഫിസിനു മുന്നിൽവെച്ച് ബഹളംവെച്ചതിനും അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ചെറുതാഴം സ്വദേശിയാണെങ്കിലും അവിടെ ഇപ്പോൾ വീടില്ല. രണ്ടു മാസം മുമ്പുവരെ എറണാകുളത്ത് ഒരു വിവാഹ ബ്യൂറോയിൽ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.