പത്തനംതിട്ട: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. ഇത്തവണ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
കായംകുളം കാർത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ കണ്ണൻ എന്ന ലാലുകൃഷ്ണനാണ് (23) പന്തളം പൊലീസ് പിടിയിലായത്. കുരമ്പാല സ്വദേശിനിയായ 17കാരിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
ഫേസ്ബുക് സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ലാലുകൃഷ്ണൻ ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ കുട്ടിയെയും പ്രണയം നടിച്ച് പീഡിപ്പിച്ചു. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായതായി അമ്മ പന്തളം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.
പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സുരേന്ദ്രന്‍ പിള്ള, നജീബ്, സീനിയര്‍ സി പി ഒമാരായ നാദിര്‍ഷാ, ശരത്, സി പി ഒമാരായ കൃഷ്ണദാസ്, എസ്.അന്‍വര്‍ഷാ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.