ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഇസ്രായേൽ സ്വദേശിയായ ഭാര്യയെ കൊന്ന കേസിൽ കോടതി വിട്ടയച്ചയാൾ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം മുഖത്തല സ്വദേശി കൃഷ്ണചന്ദ്രനെ (76)യാണ് തൂങ്ങി മരിച്ച നില‍യിൽ കണ്ടെത്തിയത്. കാസർകോട് കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമത്തിലാണ് കൃഷ്ണചന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുടെ കൊലക്കേസിൽ അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രിൽ 30ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. ഇതിന് ശേഷം ഇയാൾ കാസർകോടേക്ക് പോയി. തുടർന്നു മേയ് 11ന് ആശ്രമത്തിലെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2023ൽ കൃഷ്ണചന്ദ്രൻ ഭാര്യ സത്വയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൃ​ഷ്ണ​ച​ന്ദ്ര​ൻ അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ​തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​ണെ​ന്നാ​ണ് കൃ​ഷ്ണ​ച​ന്ദ്ര​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ യോ​ഗ പ​ഠി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സത്വ യോ​ഗ അ​ധ്യാ​പ​ക​നാ​യ കൃ​ഷ്ണ​ച​ന്ദ്ര​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. 15 വര്‍ഷം ഋഷികേശില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചു. 2022-ല്‍ കൃഷ്ണചന്ദ്രന് സോറിയാസിസ് പിടിപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മുഖത്തല കോടാലിമുക്കിലെ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്ന ഇവർ നേരത്തെ ത​ന്നെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. 

Tags:    
News Summary - Man acquitted of murdering Israeli wife found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.