കോട്ടയം: 'മലയാള മനോരമ ആഴ്ചപ്പതിപ്പ്' ചീഫ് എഡിറ്ററും 'മലയാള മനോരമ' പ്രിൻറർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (തമ്പാൻ -91) അന്തരിച്ചു. 'മലയാള മനോരമ' മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. താണ്ടമ്മയാണ് (മിസിസ് വർഗീസ് മാപ്പിള) മാതാവ്.
1955ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു. 1965ൽ ജനറൽ മാനേജറും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെൻറിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്. കേരള സർക്കാറിെൻറ ലിപി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.
ഇന്ത്യൻ ആൻഡ് ഈസ്േറ്റൺ ന്യൂസ്പേപ്പർ സൊസൈറ്റി (ഐ.ഇ.എൻ.എസ്) പ്രസിഡൻറ് (1981_-82), ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി) ചെയർമാൻ (1988_-89) എന്നീ പദവികൾ വഹിച്ചു. എൽ.ഐ.സി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു.
ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രി മുൻ ചെയർമാനാണ്.
ഭാര്യ: മലങ്കര ഓർത്തഡോക്സ് സഭ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടിൽ കുര്യൻ എബ്രഹാമിെൻറ മകൾ പരേതയായ അന്നമ്മ. മക്കൾ: താര, റോഷിൻ, മാമി, സൂസൻ, അശ്വതി. മരുമക്കൾ: കൊട്ടാരത്തിൽ മേടയിൽ അരുൺ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്, കളരിക്കൽ കെ. കുര്യൻ, രാമകൃഷ്ണൻ നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.