ജ്യോതിഷ് കുമാർ
Posted On
date_range Updated On
date_range ജോലി അഭിമുഖത്തിന് പോകുകയായിരുന്ന രാമക്കൽമേട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
നെടുങ്കണ്ടം: ജോലിക്കായുള്ള അഭിമുഖത്തിന് പോവുകയായിരുന്ന ഇടുക്കി സ്വദേശി പാലക്കാട് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. നെടുങ്കണ്ടം രാമക്കൽമേട് കോമ്പമുക്ക് സ്വദേശി വല്യഉഴത്തിൽ രാജുവിൻ്റെ മകൻ ജ്യോതിഷ് കുമാറാണ് (22) മരിച്ചത്.
അഭിമുഖത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ഒറ്റപ്പാലത്തു വച്ചായിരുന്നു അപകടം. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.