ഡൽഹിയിൽ മോഷണക്കുറ്റമാരോപിച്ച് മലയാളി വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചു; മുണ്ടുടുത്തത് പ്രകോപനമായെന്ന് വിദ്യാർഥികൾ

ന്യൂഡൽഹി: മോഷണക്കുറ്റമാരോപിച്ച് ഡൽഹിയിൽ മലയാളി വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. മർദിച്ചവരിൽ ഡൽഹി പൊലീസും ഉണ്ട്. മുണ്ടുടുത്തതിൽ പ്രകോപിതരായാണ് മർദനം എന്ന് വിദ്യാർഥികൾ ആരോപിച്ചു.

ചെങ്കോട്ട പരിസരത്ത് വെച്ച് ബുധനാഴ്ചയാണ് മർദനം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്തതിന്‍റെ പേരിൽ ഷൂവും ബൂട്ടും കൊണ്ട് മുഖത്ത് ചവിട്ടിയെന്ന് വിദ്യാർഥികൾ പറയുന്നു. മർദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മർദനം തുടർന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു.

കേസ് ഒഴിവാക്കാൻ വിദ്യാർഥികളോട് 20,000 രൂപ ആവശ്യപ്പെട്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോൺസ്റ്റബിൾ രവി രംഗ്, സത്യപ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ വിദ്യാർഥികൾ ഡി.എസ്.പിക്ക് പരാതി നൽകി. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കും  പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ.

Tags:    
News Summary - Malayali students beaten up by a gang in Delhi on charges of theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.