Posted On
date_range Updated On
date_range ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു
ആറാട്ടുപുഴ: ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണനാണ് (26) ജോലിക്കിടെ വെടി വെച്ചു മരിച്ചതായി വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഓണത്തിന് അവധിക്ക് നാട്ടിൽ എത്തിയ കണ്ണൻ 17-ാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്.
ഭാര്യ: ദേവു. മാതാവ്: പത്മാക്ഷി. ബിനു, മനു എന്നിവർ സഹോദരങ്ങൾ ആണ്.
മൃതദേഹം ശനിയാഴ്ച വൈകിട്ട് ഏഴോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.