Posted On
date_range Updated On
date_range മലയാളി യുവപൈലറ്റ് ഡൽഹിൽ മരിച്ച നിലയിൽ
ന്യൂഡൽഹി/പെരിങ്ങത്തൂർ: കണ്ണൂർ കരിയാട് സ്വദേശിയായ പൈലറ്റിനെ ഡൽഹിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം സംസം മൻസിലിൽ മുഹമ്മദ് ഷാഫി (30) ആണ് മരിച്ചത്. ഡൊമസ്റ്റിക് സർവിസായ എയർ ഇന്ത്യ എയർ അലയൻസിലെ പൈലറ്റായിരുന്നു.
ഡൽഹിലെ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് ഷാഫിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് മരണവിവരം അറിയിച്ചത്. പരേതനായ സംസം മുഹമ്മദ് ഹാജിയുടെയും ഹാജറയുടെയും മകനാണ്. സഹോദരങ്ങൾ: ഷംസു, ഷംസീർ (ഇരുവരും ദുബൈ), ഷർമിന, ഷമീന, ഷാമിയ. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.