ഡോ. ഫസൽ റഹ്മാൻ
Posted On
date_range Updated On
date_range ലണ്ടനിൽ ഉന്നതവിജയം കൈവരിച്ച് മലയാളി ഡോക്ടർ
കോട്ടക്കൽ: ലണ്ടനിലെ റോയൽ കോളജ് ഓഫ് സർജൻസ് 2020ൽ നടത്തിയ മെംബർ ഓഫ് റോയൽ കോളജ് ഓഫ് സർജൻസ് പാർട്ട്-1 പരീക്ഷയിൽ ഉയർന്ന വിജയം നേടി മലയാളി ഡോക്ടർ. ലോകത്ത് ഏറ്റവും ഉയർന്ന മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളിയായ ഡോ. ഫസൽ റഹ്മാനാണ് ഇന്ത്യക്ക് അഭിമാനമായത്.
സെൻറ് ജോൺസ് മെഡിക്കൽ കോളജ് ബംഗളൂരുവിൽ ഓർത്തോപീഡിക് സർജനാണ്. രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി 2019ൽ നടത്തിയ എം.എസ് ഓർത്തോപീഡിക്സ് പരീക്ഷയിൽ ഗോൾഡ് മെഡലോടുകൂടി ഒന്നാം സ്ഥാനം നേടിയിരുന്നു.
നേഹ ഹോസ്പിറ്റൽ ആൻഡ് ഗുഡ്വിൽ ഐ.വി.എഫിെൻറ ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാെൻറയും ഡോ. മുംതാസ് റഹ്മാെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.