മലയാളി വ്യവസായി ജക്കാർത്തയിൽ നിര്യാതനായി

ബംഗളൂരു: ബംഗളൂരുവിലെ ശ്രീ മുത്തപ്പന്‍ സേവാ സമിതി ട്രസ്​റ്റ്​ മാനേജിങ്​ ട്രസ്​റ്റിയും മലയാളി വ്യവസായിയുമായ കണ്ണൂര്‍ കക്കാട്ടുമ്മല്‍ നാത്താങ്ങണ്ടി സ്വദേശി കുമാരന്‍(67) ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിര്യാതനായി. കോവിഡ് ബാധിതനായി ജക്കാര്‍ത്തയിലെ മെഡിക്കോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌കാരം ജക്കാര്‍ത്ത വൂണോഗിരി സോളോ വൈദ്യുത ശ്മശാനത്തില്‍.

50 വര്‍ഷം മുമ്പ്​ ബംഗളൂരുവിലെത്തിയ കുമാരന്‍ വസ്ത്രനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് ഇന്തോനേഷ്യയില്‍ ബിസിനസ്​ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 30 വര്‍ഷമായി ജക്കാര്‍ത്തയില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറി നടത്തി വരികയായിരുന്നു. ബംഗളൂരു കമ്മനഹള്ളിയിലാണ്​ കുടുംബം. ഭാര്യ: ശോഭ. മക്കള്‍: പ്രമോദ്, പ്രതിഭ, മരുമകന്‍: സുരേഷ് കുമാര്‍.

News Summary - malayali business man died in Jakarta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.