ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; മലയാള സർവകലാശാല ക്യാംപസ് അടച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വനിത ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് അവധി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിലെ നാല് വിദ്യാർഥിനികൾക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായത്.

അവശരായ ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്റ്റലിലെ താമസക്കാരായ 60 ലേറെ വിദ്യാർഥിനികളെയും ബാധിച്ചു. ഇതിൽ 12 പേരാണ് ചികിത്സ തേടിയത്. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോസ്റ്റൽ അടക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഹോസ്റ്റലിന് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ലൈസൻസില്ലാത്തതിനാണ് നടപടി കർശനമാക്കിയത്. 

Tags:    
News Summary - Malayalam University hostel students suffer from food poisoning; University declares holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.