മലയാളത്തിൽ ചോദ്യം: സർക്കാറും പി.എസ്​.സിയും കബളിപ്പിക്കു​ന്നുവെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ശേഷം സര്‍ക് കാറും പി.എസ്.സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളത്തില്‍ ചോദ്യപേപ്പറുകള്‍ നല്‍കാൻ ഒരു നടപടിയും പി.എസ്.സി ആരംഭിച്ചിട്ടില്ല. പി.എസ്.സി ഓഫിസ് പടിക്കല്‍ നടത്തിയ നിരാഹാര സമരം മലയാളികളുടെ പൊതു വികാരമായി മാറിയതിനെത്തുടര്‍ന്നാണ് ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത ശേഷം മലയാളത്തിലും ചോദ്യപേപ്പര്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പി.എസ്.സിയും സര്‍ക്കാറും വാഗ്ദാന ലംഘനത്തിനാണ് ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വാർത്താകുറിപ്പിൽ പറഞ്ഞു.

പി.എസ്.സിയുടെ അഡ്വൈസ് മെമ്മോകള്‍ പി.എസ്.സി ഓഫിസില്‍ നേരിട്ട് എത്തി സ്വീകരിക്കണമെന്ന തീരുമാനവും പിന്‍വാതില്‍ വഴി നടപ്പാക്കാന്‍ പോവുകയാണെന്നാണ് മനസ്സിലാക്കുന്നത്. ജില്ല മാറി പരീക്ഷ എഴുതുന്നവര്‍ അഡൈസ് മെമ്മോ കൈപ്പറ്റുന്നതിന് ആ ജില്ല ആസ്ഥാനങ്ങളിലെ പി.എസ്.സി ഓഫിസുകളിലേക്ക് പോകേണ്ടി വരും. അനാവശ്യ ബുദ്ധിമുട്ടാണ് ഇതുവഴി ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി തുടങ്ങിയ സാംസ്‌കാരിക നായകർക്ക്​ മുഖ്യമന്ത്രി നൽകിയത്​ കുറുപ്പി​​െൻറ ഉറപ്പുപോലെയാ​െയന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്​ മലയാള ഭാഷയോട്​ കാട്ടുന്ന കൊടിയ വഞ്ചനയാണ്. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് പരീക്ഷ മലയാളത്തിലാക്കുമെന്ന്​ പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇത്​ ഉദ്യോഗാർഥികളെ കൊഞ്ഞനംകാട്ടുന്നതിന്​ സമാനമാണെന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.


Tags:    
News Summary - malayalam question; psc and government cheating said chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.