കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമലോകം

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകൻ അരുൺ ഗോപി തുടങ്ങിയവർ കോടിയേരിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

"പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ"- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

കോടിയേരി തന്‍റെ നല്ലൊരു സുഹൃത്തായിരുന്നുവെന്നും അദ്ദേഹവുമായി ദീർഘനാളത്തെ ബന്ധമുണ്ടായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. "സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട"- മോഹൻലാൽ പറഞ്ഞു.

'സഖാവിന് വിട' എന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു. 'സഖാവേ വേദനയോടെ വിട' എന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. കോടിയേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'വേദന' എന്നാണ് ഇർഷാദ് അലി ഫേസ്ബുക്കിൽ കുറിച്ചത്. കോടിയേരിയുടെ മരണവിവരം അറിഞ്ഞ് സംവിധായകൻ പ്രിയദർശൻ ഇന്നലെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയിരുന്നു.

Tags:    
News Summary - Malayalam cinema world pays tribute to Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.