മലപ്പുറത്ത്​ ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കോവിഡ്​

മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ എത്തിയ രണ്ട് പ്രവാസികള്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും മെയ് ഏഴിനുതന്നെ ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനുമാണ് രോഗബാധ. ഇരുവരും ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി. 

കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കുവൈത്തില്‍ നിന്നെത്തിയ തിരൂര്‍ ബി.പി അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണി, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍, അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശി എന്നിവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

അബുദബി മദീന സെയ്ദില്‍ തയ്യല്‍ തൊഴിലാളിയാണ് മാറഞ്ചേരി പുറങ്ങ് സ്വദേശി. രണ്ട് വര്‍ഷമായി അവിടെ തുടരുന്നതിനിടെ കോവിഡി​​െൻറ പശ്ചാത്തലത്തില്‍ മെയ് ഏഴിന് അബുദബിയില്‍ നിന്നുള്ള ഐ.എക്സ് - 452 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 12 മണിക്ക്​ കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്​ടട്ര വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 4.15 ന് കോഴിക്കോട് സര്‍വകലാശാല ഇൻറര്‍നാഷണല്‍ ഹോസ്​റ്റലിലെ കോവിഡ് കെയര്‍ സ​െൻററില്‍ എത്തി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലും ഇയാളുടെ വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും അബുദബിയില്‍ നിന്ന് കൂടെയെത്തിയ ബന്ധുവിനും ഇയാളുടെ വീട്ടില്‍ തന്നെ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഉള്ളതിനാലും ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ ടാക്സിയില്‍ പുറങ്ങിലെ വീട്ടിലേക്കയച്ചു. ആരോഗ്യ വകുപ്പി​​െൻറ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 10 ന് വൈകീട്ട് ഏഴ് മണിക്ക്​ 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അജ്മാനില്‍ താമസിക്കുന്ന മാണൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ കരാര്‍ തൊഴിലാളിയാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് 17 പേര്‍ക്കൊപ്പം മെയ് എട്ടിന് പുലര്‍ച്ചെ 2.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സ​െൻററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 10 ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചക്ക്​ ശേഷം 4.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സാമ്പിള്‍ പരിശോധനക്ക്​ അയക്കുകയായിരുന്നു.

ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഐ.എക്സ് - 452 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും എത്തിയവരെല്ലാം ആരോഗ്യ വകുപ്പി​​െൻറ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. ഇവരെല്ലാവരും പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ - 0483 273 7858, 273 7857, 273 3251, 273 3252, 273 3253.
 

Tags:    
News Summary - Malappuram Reports Two New Covid Cases Today -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT